കൊച്ചി: കൊല്ലം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമെന്ന് ആരോപണം. റെയിൽവേ അധികാരികളുടെ കെടുകാര്യസ്ഥതയും, ദീർഘവീക്ഷണമില്ലായ്മയുമാണു പ്രശ്നങ്ങൾക്കു കാരണമെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്.
ലോക്കോപൈലറ്റുമാരുടെ ക്ഷാമം മൂലമാണു ട്രെയിനുകൾ റദ്ദാക്കിയതെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും നിയമനം നടത്താതെ ക്ഷാമം ഉണ്ടാക്കിയത് അധികൃതർ തന്നെയാണ്. പുതിയ നിയമനം നടത്തുന്നതിൽ റെയിൽവേയുടെ ഭാഗത്തു ഗുരുതര വീഴ്ചയാണു ഉണ്ടായത്. ഇത് മറച്ചു വച്ചു ട്രെയിൻ സർവീസുകൾ റദ്ദാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം ആർആർബി നിയമന നടപടികൾ ആരംഭിക്കാത്തതും പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ടെന്നും സോണൽ ഓർഗനൈസിങ് സെക്രട്ടറി പി.എൻ.സോമൻ പറഞ്ഞു.
Post Your Comments