Latest NewsIndiaNews

പവർകെട്ട് സമ്പൂർണ്ണമായി നിരോധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് പവർകെട്ട് സമ്പൂർണ്ണമായി നിരോധിയ്ക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം ഈ തീരുമാനം അറിയിച്ചു. 2019 ൽ രാജ്യം സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിയ്ക്കുന്നതോടൊപ്പമാണ് പവർകട്ട് നിയമം മൂലം ഇല്ലാതാകുന്നത്. 2018 അവസാനം ആരംഭിയ്ക്കുന്ന സൌഭാഗ്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ രാജ്യത്ത് പവർകട്ട് നിരോധിയ്ക്കാൻ തിരുമാനിച്ചത്.

2018 അവസാനം മുതൽ തന്നെ ഇരുപത്തിനാല് മണിയ്ക്കൂറും മുടങ്ങാത്ത വൈദ്യുതി ഉറപ്പാക്കണമെന്നാണ് വൈദ്യുത വിതരണ എജൻസികൾക്കുള്ള കേന്ദ്രസർക്കാർ നിർദ്ദേശം.ഇതിന്റെ പ്രാഥമിക ചിലവുകൾക്കായ് 16,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 2019 എപ്രിലിനു ശേഷം പവർ കട്ട് ഉണ്ടായാൽ വൻ തുക വിതരണ എജൻസികൾ നഷ്ടപരിഹാരം നൽകേണ്ടിവരും. അതേസമയം വൈദ്യുത ബില്ലുകളിലെ സബ്സിഡികൾ 2019 എപ്രിലിൽ മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാകും ഉപഭോക്താക്കൾക്ക് നൽകുക എന്നും ഊർജ്ജമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button