Latest NewsNewsIndia

മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം ജയില്‍ ശിക്ഷ

ചെന്നൈ : 14 കാരിയായ മകളെ പല തവണയായി മാനഭംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 48 കാരന് 43 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. തമിഴ്‌നാട്ടിലെ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. ജഡ്ജ് ജസീന്താ മാര്‍ട്ടിനാണ് വിധി പ്രസ്താവിച്ചത്.

2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. നിരവധി തവണ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും 2015 മാര്‍ച്ചില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതേ വര്‍ഷം ജൂണില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് 2012 ലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് പ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുറ്റകൃത്യം വളരെ ഗൗരവമുള്ളതാണെന്നും സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയെ മാനസികമായ തളര്‍ത്തിയതിനും പരമാവധി ശിക്ഷ വേണമെന്നായിരുന്നു ജഡ്ജിന്റെ ആവശ്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button