Latest NewsKeralaNews

പന്ത്രണ്ട് വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് പിന്നീട് സംഭവിച്ചത്

തൃശ്ശൂര്‍: പന്ത്രണ്ട് വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയും കാമുകനും അറസ്റ്റില്‍. കാന്തല്ലൂര്‍ സ്വദേശിയായ സ്ത്രീയും കാമുകന്‍ തൃശൂര്‍ പൂമംഗലം ഇടക്കുളം വലിയവീട്ടില്‍ ചന്തു എന്ന സന്തോഷുമാണ് പൊലീസിന്റെ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ജനുവരി 28ന്, മറയൂരിലെ സ്കൂളില്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിച്ചിരുന്ന മകളെ ഇവര്‍ തൃശൂരിലേക്ക് കൊണ്ടുപോയി. വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. സന്തോഷിനെയും വിളിച്ചുവരുത്തി.

രണ്ട് ദിവസത്തിന് ശേഷം സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചോദിച്ചപ്പോഴാണ്, അമ്മയുടെ സാന്നിധ്യത്തില്‍ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു. തൃശ്ശൂരില്‍ ഹോം നഴ്സായിരുന്ന മുപ്പത്തിരണ്ടുകാരിയാണ് പ്രതി. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സന്തോഷുമായി ഇവര്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച മറയൂരില്‍ നിന്നാണ് സ്ത്രീയെ കസ്റ്റ‍ഡിയിലെടുത്തത്. ഇവരില്‍ നിന്ന് കിട്ടിയ വിവരം വച്ച്‌ സന്തോഷിനെ കുന്ദംകുളത്തുനിന്നും പിടികൂടി. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് സ്ത്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button