പട്ന: െഎ.ആര്.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിെന്റ ഭൂമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ലാലുവിെന്റ കുടുംബത്തിെന്റ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ് മാള്‍ പണിയാനിരിക്കെയാണ് നടപടി ഉണ്ടായിരിക്കുന്നത്. 45 കോടി വിപണി വിലയുള്ള പട്നയിലെ ഭൂമിയാണ് ഇ.ഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജൂലൈയിലാണ് െഎ.ആര്.ടി.സി ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിെന്റ ഭാര്യ റാബ്റി ദേവിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നേരത്തെ മകന് തേജസ്വി യാദവിനെയും കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
Post Your Comments