CinemaLatest NewsNewsIndiaBollywood

വീണ്ടും വിവാദപരാമർശവുമായി കങ്കണ

വിവാദങ്ങൾക്ക് വിട നൽകി തന്റെ പുതിയ ചിത്രമായ മണികര്ണികയുടെ തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു കങ്കണ.
എന്നാൽ വീണ്ടും വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് നടി . തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുമ്പോൾ അവതാരകൻ ചോദിച്ച ചോദ്യത്തിന് കങ്കണ പറഞ്ഞ ഉത്തരമാണ് ഇപ്പോൾ ചർച്ചയാകുന്നത് .ദീപികയുടെ ചിത്രമായ പദ്മാവതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോൾ താരം വ്യക്തിപരമായ ചില സംഭവങ്ങൾ കൂടിയൂന്നിയാണ് ഉത്തരം നൽകിയത്.ചെറുപ്പത്തിൽ തന്റെ സഹോദരിക്ക് നേരെ മറ്റൊരു വിദ്യാർത്ഥി ആസിഡ് ആക്രമണത്തിന് മുതിർന്നിരുന്നെന്നും അതുപോലെ തന്നെ ജയിലഴിക്കുള്ളിലാക്കാൻ ഒരു സൂപ്പർ താരം ശ്രമിക്കുകയാണെന്നും ഇങ്ങനെയൊക്കെ നടക്കുന്ന സമൂഹത്തിൽ ഒരു ചിത്രത്തിന് വിലക്ക് വന്നാൽ അത്ഭുതപ്പെടാനില്ല എന്നുമാണ് നടി പ്രതികരിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button