Latest NewsNewsIndia

ഇത് ഷോപ്പിംഗ് മാളല്ലെന്ന് പ്രിന്‍സിപ്പാള്‍ : വനിതാ കോളജില്‍ ജീന്‍സും ലഗിന്‍സിനും വിലക്ക്

പട്‌ന: ഇത് ഷോപ്പിംഗ് മാള്‍ അല്ല. കോളേജില്‍ വരുമ്പോള്‍ ജീന്‍സ് ധരിക്കേണ്ട ആവശ്യമില്ല. വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.. പാറ്റ്‌നയിലെ മഗദ് മഹിളാ കോളജ് ആണ് പെണ്‍കുട്ടികള്‍ ജീന്‍സ്, ജെഗിങ്‌സ്, ലെഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കാമ്പസില്‍ വരുന്നത് വിലക്കിയത്. പാട്യാല വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പുതിയ ഡ്രസ്‌കോഡ് പ്രകാരം വിലക്കുണ്ട്.

ഇത്തരം വസ്ത്രം ധരിക്കുന്നത് വിദ്യാര്‍ഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ അനുചിതമാണെന്നും കോളജ് അധികൃതരും പറയുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് വ്യക്തമാക്കി. ജീന്‍സ്, ജഗിങ്‌സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചുവരാന്‍ കോളജ് കാമ്പസ് ഷോപ്പിങ് മാള്‍ അല്ലെന്ന് പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഡോ. ശശി ശര്‍മ പറഞ്ഞു.

കോളജില്‍ വരുമ്പോള്‍ ജീന്‍സ് ധരിക്കേണ്ട ആവശ്യമില്ല. ജീന്‍സ് ധരിക്കുന്നത് വ്യതിചലനമുണ്ടാക്കുമെന്നും പഠിക്കുകയാണെന്ന വികാരമുണ്ടാക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മെയ്ക്കപ്പും ലിപ്‌സ്റ്റിക്കും 45 വയസിന് ശേഷം ചെയ്താല്‍ മതിയെന്ന അഭിപ്രായവും പ്രിന്‍സിപ്പലിനുണ്ട്. പാറ്റ്‌ന സര്‍വകലാശാലക്ക് കീഴിലുള്ള പഴക്കമേറിയ വനിതാ കോളജ് ആണിത്.
നേരത്തെയുണ്ടായിരുന്ന വനിതാ പ്രിന്‍സിപ്പല്‍ ഡോ. ആശാ സിങും ജീന്‍സും ലഗിങ്‌സും കാമ്പസില്‍ വിലക്കുകയും ദുപ്പട്ട സഹിതമുള്ളസല്‍വാര്‍ കുര്‍ത്തി ധരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴയും ചുമത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button