KeralaLatest NewsNews

ഓഖി ചുഴലിക്കാറ്റില്‍ ദ്വീപില്‍ പെട്ടു പോയ മല്‍സ്യത്തൊഴിലാളികള്‍ കേരളത്തിലേക്ക് തിരിച്ചു

തൃശൂര്‍: ഓഖി ചുഴലിക്കാറ്റില്‍ ബിത്ര ദ്വീപില്‍ പെട്ടു പോയ കേരള തമിഴ്നാട് സ്വദേശികള്‍ കേരളത്തിലേക്ക് തിരിച്ചു. മടക്കയാത്ര ബോട്ടിന്‍റെ കേടുപാടുകള്‍ തീര്‍ത്ത ശേഷമാണ്. ജീസസ് ഫ്രണ്ട്സ്, പെരിയനായകി, സെന്‍റ് ജോര്‍ജ് , മരിയ എന്നീ ബോട്ടുകളാണ് തിരികെയെത്തിയത്.

ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 39 ആയി. തൃശൂരില്‍ നിന്നുള്ള സംഘം രണ്ട് ചെറുവള്ളങ്ങളും തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട ഒരാളുടെ മൃതദേഹം തൃശൂര്‍ ചേറ്റുവയില്‍ നിന്ന് പോയ സംഘം കണ്ടെത്തി. ഇത് അടക്കം നാല് മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button