![](/wp-content/uploads/2017/12/radhika_vishal_1392016_m.jpg)
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന് വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ സന്തോഷം പ്രകടിപ്പിച്ചു സിനിമാ താരങ്ങൾ.വിശാലിന്റെ പത്രിക തള്ളിയതിൽ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത് രാധിക ശരത് കുമാർ ആണ്. ചില ഓന്തുകളുടെ യഥാര്‍ത്ഥ നിറം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാര് ട്വീറ്റ് ചെയ്തു. അഴിമതി വിരുദ്ധത പറയുകയും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിപ്പോയെന്നും അവര്‍ കയ്യടിക്കുന്ന സ്മൈലിയോടെ കൂട്ടിച്ചേര്‍ത്തു.
സംവിധായകന് ചേരനും വിശാലിനെ വിമര്‍ശിച്ച് രംഗത്തെത്തി. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും തിടുക്കം കാട്ടിയതാണ് പ്രശ്നമെന്നും ചേരൻ പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്നും ചേരന് ആവശ്യപ്പെട്ടു. നടനും സംവിധായകനുമായ ടി.എസ് രാജേന്ദറും വിശാലിനെതിരെ രംഗത്തുവന്നു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് വേണ്ടി വിശാല്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള എന്ത് അനുഭവ സമ്പത്താണ് വിശാലിനുള്ളതെന്നും രാജേന്ദർ ചോദിച്ചു.
2016 ഡിസംബര്‍ അഞ്ചിന് അമ്മ മരിച്ചു 2017 ഡിസംബര്‍ അഞ്ചിന് ജനാധിപത്യവും എന്ന വിശാലിന്റെ രോഷാകുലമായ ട്വീറ്റിനെതിരെയാണ് താരങ്ങളുടെ പ്രതികരണം.
Post Your Comments