Latest NewsNewsIndia

ദീർഘകാലമായി വേർപിരിഞ്ഞു താമസിക്കുന്ന ദമ്പതികളെ ഒരുമിപ്പിക്കാൻ സുപ്രീം കോടതിയുടെ ശ്രമം

ന്യൂഡൽഹി: ദമ്പതികളെ ഒരുമിപ്പിക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ. ഒന്നര മാസം ഒരുമിച്ചു താമസിക്കാൻ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി പരിഗണിച്ച ജഡ്‌ജിമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്‌ത എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. കോടതി പരിഗണിച്ചത് പഞ്ചാബിൽനിന്നുള്ള ഹർജീന്ദർ സിങ്ങിന്റെ ഹർജിയാണ്.

ഭാര്യ രാജ്‌പാൽ കോടതിയുടെ അനുമതിയില്ലാതെ ഭർത്താവിനെ വിട്ടുപോകരുത്. കോടതിമുറിയിൽ രണ്ടു മണിക്കൂറോളം ദമ്പതികളോടു സംസാരിച്ചശേഷം ഭർത്താവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും പരിപാലിക്കണമെന്നും മര്യാദയ്‌ക്കു പെരുമാറണമെന്നും ബെഞ്ച് വ്യക്‌തമാക്കി. ഭാര്യ തന്നെ 15 വർഷമായി പിരിഞ്ഞു താമസിക്കുന്നതും ക്രൂരതയും കാരണമാക്കിയാണ് ഹർജീന്ദർ സിങ് വിവാഹ മോചനമാവശ്യപ്പെട്ടത്.

ഇത് പഞ്ചാബ് – ഹരിയാന ഹൈക്കോടതി തള്ളിക്കളഞ്ഞ പശ്‌ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി, ഭർത്താവ് ന്യായമായ ആവശ്യങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും വിലയിരുത്തി. കഴിഞ്ഞ വർഷം ഇവരുടെ 19 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്‌തിരുന്നു. ഹൃദ്രോഗിയാണ് ഹർജിക്കാരൻ. അടുത്ത മാസം 21നു കേസ് വീണ്ടും പരിഗണിക്കും. അന്നുവരെയാണ് കോടതി നിർദ്ദേശിച്ചപ്രകാരം രാജ്‌പാൽ പെരുമാറേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button