ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ മത്സ്യവിപണിയിലും പ്രതിസന്ധി. ഒരു കിലോ ചാളയുടെ വില രണ്ടാഴ്ച്ച മുൻപ് 40 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 160 രൂപയാണ്. ആഴ്ചകൾക്ക് മുൻപ് 60 -70 രൂപയ്ക്കു കിട്ടിയിരുന്ന ചൂരയ്ക്ക് ഇപ്പോൾ 200 രൂപയിലേറെയാണ് വില. ഇതോടൊപ്പം കുറഞ്ഞ തോതിൽ മാർക്കറ്റിൽ എത്തുന്ന പുഴ- കായൽ മൽസ്യങ്ങളുടെ വിലയും വർധിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് പിൻവാങ്ങിയെങ്കിലും ബോട്ടുകൾ കടലിൽ പോകുന്നതിനുള്ള വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല. ഇതാണ് മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഹോട്ടലുകളിലും മൽസ്യ വിഭവങ്ങൾക്ക് വില ഉയർന്നിരിക്കുകയാണ്. ബോട്ടുകൾ കടലിൽ പോയി തുടങ്ങിയാലും മൽസ്യവുമായി എത്താൻ ഏതാനും ദിവസം വേണ്ടി വരും.അതുകൊണ്ട് വിപണികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
Post Your Comments