Latest NewsNewsGulf

അബുദാബി എയര്‍പോര്‍ട്ടിലെ ലഗേജ് നിയമങ്ങളില്‍ മാറ്റമില്ല : സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സര്‍ക്കുലറിനെ കുറിച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍

അബുദാബി : അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ലഗേജ് നിയമങ്ങളില്‍ മാറ്റമില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ലഗേജ് നിയമങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

വ്യാജ സര്‍ക്കുലറിന്റെ ഉള്ളടക്കം ഇങ്ങനെ : അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകളും 2017 ഡിസംബര്‍ 15 നും അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതത്വ നിലവാരവും സുരക്ഷാ നിലവാരവും നടപടി ക്രമങ്ങളും അനുസരിച്ച്, സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് കാര്‍ട്ടൂണുകളും ചാക്കുകളും നിരോധിച്ചിട്ടുണ്ട്. കസ്റ്റമര്‍ സര്‍വീസ്, ഫാസ്റ്റ് ചെക്ക്-ഇന്‍, ബാഗേജ് ബെല്‍റ്റ് എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് ഈ നടപടി സ്വീകരിക്കുന്നത്”എന്നായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം

എന്നാല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥര്‍ അത്തരമൊരു സര്‍ക്കുലര്‍ നിഷേധിച്ചു.

ഈ മാര്‍ച്ചില്‍ ദുബായ് എയര്‍പോര്‍ട്ടുകള്‍ ലഗേജ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു . എന്നാല്‍, അബുദാബി എയര്‍പോര്‍ട്ട്ഇപ്പോള്‍ ലഗേജ് നയത്തിന് മാറ്റമില്ല എന്ന് യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button