ടെക്സസ്: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നും ദത്തെടുത്ത ഷെറിന് മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുകള്‍. ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഒക്ടോബര്‍ എഴിനു രാവിലെ ഷെറിന്റെ മുറിയില്‍ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് ഇരുവരുടെയും മൊഴി. എന്നാല്‍ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
സ്വന്തം കുട്ടിയെ കാണുവാനും ബന്ധപ്പെടുവാനും ദമ്പതികള്‍ക്ക് വിലക്കുണ്ട്. ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും കോടതിയില്‍ വാദം ഉയര്‍ന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments