തിരുവനന്തപുരം: അഭയ കേസ് പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി സിബിഐ. സിസ്റ്റര്‍മാരുടെ കോണ്‍വെന്റിന് സമീപം പ്രതികളായ വൈദികര്‍ രാത്രിയില്‍ വന്നിരുന്നതായുള്ള മൊഴികളാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കവേയാണ് പുതിയ തെളിവുകള്‍ നിരത്തിയത്. കുറ്റം ചെയ്യാത്ത തങ്ങളെ കേസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
ദാസിന് സമാനമായ മൊഴി കോണ്‍വെന്റിന് സമീപത്തെ താമസക്കാരനും നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു. കോണ്‍വെന്റിന് സമീപത്തെ പള്ളിയുടെ വാച്ചറായിരുന്ന ദാസിന്റെ മൊഴിയാണ് സിബിഐ കോടതിയില്‍ വായിച്ച് കേള്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്.
തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതിയാക്കിയിരുന്നത്. അഭയയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്. അതേസമയം സിസ്റ്റര്‍ അഭയക്കേസിലെ തൊണ്ടി മുതല്‍ നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്.പിയെ പ്രതിചേര്‍ത്തിരുന്നു. സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെടി മൈക്കിള്‍ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോട്ടയം ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഭയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ നശിപ്പിക്കപ്പെടുകയായിരുന്നു.
Post Your Comments