തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം . സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. കന്യാകുമാരി കുഴിത്തറയില്‍ പ്രക്ഷോഭകര്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുത്തി.
1519ഓളം തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രക്ഷോഭകര്‍ വാദിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അദ്ദേഹമെത്തുന്നതുവരെ ഉപരോധം തുടരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
റെയില്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു സര്‍വീസ് തുടങ്ങിയവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. ബംഗലൂരു-കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
Post Your Comments