
വെള്ളിയാഴ്ച രാവിലെ മുതല്‍ ഞായര്‍ വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യത.
ദോഹയിലാണ് തുടർച്ചയായി മൂന്നു ദിവസം ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . തണുപ്പ് വര്‍ധിക്കാനും സാധ്യതയുണ്ട്.
കരയില്‍ കാറ്റിന്റെ വേഗത 15 മുതല്‍ 25 വരെ നോട്ട് ആയിരിക്കും. ഇത് 30 നോട്ട് ആകാന്‍ സാധ്യതയുണ്ട്. കടലില്‍ 18- 25 നോട്ട് വേഗതയിലുള്ള കാറ്റ് 35 നോട്ട് ആകാനിടയുണ്ട്. തിര ഏഴ് മുതല്‍ 10 വരെ അടി ഉയരത്തിലെത്തും. ചിലയിടങ്ങളില്‍ 12 അടി വരെ ഉയരും. വടക്കുപടിഞ്ഞാറന്‍ കാറ്റില്‍ പൊടി ഉയരുന്ന കാരണം ചക്രവാള കാഴ്ചാപരിധി രണ്ട് കിലോമീറ്ററില്‍ താഴും. ജാഗ്രത പാലിക്കാനും കടലോരത്ത് പോകുന്നത് ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു.
Post Your Comments