ബെയ്ജിങ്: ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈനീസ് മാധ്യമങ്ങൾ. ചൈനീസ് വ്യോമാർതിര്‍ത്തിയിലേക്കു ഇന്ത്യയുടെ ഡ്രോൺ കടന്നെന്നും അതിർത്തിക്കു സമീപം തകർന്നു വീണെന്നുമാണു പുതിയ റിപ്പോർട്ടുകള്‍.
ചൈനയുടെ അതിർത്തിയിലെ മേല്‍ക്കോയ്മയിലേക്കുള്ള ഇന്ത്യയുടെ കടന്നു കയറ്റമാണു ഇതെന്നും ഈ നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിക്കുന്നതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈന എവിടെയാണു സംഭവം നടന്നതെന്നോ എപ്പോഴാണു നടന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് സേനയിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഷാങ് സൂലി ചൈനീസ് സൈന്യം തകർന്നുവീണ ഡ്രോണ്‍ പരിശോധിച്ചുവരികയാണെന്നും അതിർത്തി സേനകൾ ഈ വിഷയത്തിൽ ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണു നടത്തിയതെന്നും പറഞ്ഞു. സൈന്യം ചൈനക്കെതിരായ ഏതു വെല്ലുവിളികളും പ്രതിരോധിക്കുമെന്നും ഷാങ് അറിയിച്ചിട്ടുണ്ട്.
Post Your Comments