ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിനിന്റെ വിനിമയ മൂല്യം 13,000 ഡോളര്‍ കടന്നു. 2008ല്‍ മാത്രം നിലവില്‍ വന്ന ഈ ഡിജിറ്റല്‍ കറന്‍സി 10 വര്‍ഷം പോലുമെടുക്കാതെയാണ് ഇത്രയും ഉയര്‍ന്നത്. ബുധനാഴ്ച നടന്ന വ്യാപാരത്തിനിടെ ബിറ്റ് കോയിനിന്റെ വിനിമയ മൂല്യം 13,017 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ പുതിയ മൂല്യം ഇന്ത്യന്‍ രൂപയില്‍ ഏകദേശം 9.44 ലക്ഷം വരും. ഒരാഴ്ച മുമ്പായിരുന്നു ബിറ്റ് കോയിനിന്റെ മൂല്യം പതിനായിരം കടന്നത്.
Post Your Comments