ലക്നോ : ഉത്തർപ്രദേശിലെ ബിജെപി സർക്കാർ അംബേദ്ക്കർ ചരമവാർഷികദിനത്തിലെ പൊതുഅവധി എടുത്തുകളഞ്ഞു. ബിഎസ്പിയാണ് ആദ്യമായി അംബേദ്ക്കർ ചരമദിനത്തിന് അവധി അനുവദിച്ചത്.
പിന്നീട് എസ്പി അധികാരത്തിലെത്തിയപ്പോൾ ഇത് അവസാനിപ്പിക്കുകയും 2015 ൽ പുനരാരംഭിക്കുകയും ചെയ്തിരുന്നു. പൊതി അവധി ദിവസം 16 ആയി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അംബേദ്ക്കർ ചരമദിനത്തിനുള്ള അവധിയും എടുത്തുകളഞ്ഞത്. ഇതു സംബന്ധിച്ച് സർക്കാർ വകുപ്പുകൾക്ക് അറിയിപ്പ് നൽകി.
Post Your Comments