Latest NewsNewsIndia

കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ

കോട്ട: കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ. ദന്തഡോക്ടറായ മകൾക്കായി ഈ വിവാഹം ഡോക്ടറായ വരനു കാറും സ്വർണനാണയങ്ങളും കൈമാറി വീട്ടുകാർ ഉറപ്പിച്ചതായിരുന്നു. പക്ഷേ, കല്യാണദിവസമാണ് വരൻ വീണ്ടും ഭീമമായ സ്ത്രീധന തുക ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഒരു കോടി രൂപയാണ് വരൻ ആവശ്യപ്പെട്ടത്. വധു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും തുടർന്ന് കല്യാണത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

വരനോടു ഫോണിലൂടെ പ്രതിഷേധമറിയിച്ചു വിവാഹത്തിൽനിന്നു പിന്മാറിയത് കോട്ട മെഡിക്കൽ കോളജിലെ സീനിയർ പ്രഫസർ ഡോ. അനിൽ സക്സേനയുടെ മകൾ ഡോ. രാശിയാണ്. നയാപുര പൊലീസ് സ്റ്റേഷനിൽ യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കൾക്കുമെതിരെ പരാതിയും നൽകി. തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെ സൽകരിച്ച് സദ്യ വിളമ്പികൊടുത്തതിനു ശേഷമാണ് ഈ വിവരം പുറത്തു വിട്ടത്. വിവാഹം മുടങ്ങിയെങ്കിലും ഡോ. രാശിക്കിപ്പോൾ അഭിനന്ദനപ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button