Latest NewsKeralaNews

മെഡിക്കല്‍ കോളേജ് : 13 പേര്‍ ആശുപത്രി വിട്ടു; 22 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 13 പേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ദേശി ദേവൂസ് (31) പൂന്തുറ, എഡ്മണ്ട് (50) പൊഴിയൂര്‍, സൈറസ് (51) പൂവാര്‍, ബിജുദാസ് (30) അടിമലത്തുറ, ബെന്‍സിയര്‍ (51) അടിമലത്തുറ, ജോസ് (48) അടിമലത്തുറ, ക്ലാരന്‍സ് (57) അടിമലത്തുറ, മാര്‍സിലിന്‍ (56) പൂത്തുറ, സൈമണ്‍ (45) പൂന്തുറ, മറിയ ജോണ്‍ (56) പൂന്തുറ, ബോസ്‌കോ (48) പൂവാര്‍, ജോണ്‍സണ്‍ (29) പൂന്തുറ, സൂസപാക്യം (59) പൂന്തുറ എന്നിവരേയാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ട്രോമകെയര്‍ ഐസിയുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിള്‍ (42) ഗുരുതരാവസ്ഥയില്‍ തുടരുന്നു. അബോധാവസ്ഥയിലുള്ള മൈക്കിള്‍ വെന്റിലേറ്ററിലാണ്. പുല്ലുവിള സ്വദേശി വില്‍ഫ്രെഡിന്റെ (48) ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഓര്‍ത്തോ ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബുധനാഴ്ച ഒരാള്‍ കൂടി ചികിത്സ തേടിയെത്തി. പൊഴിയൂര്‍ സ്വദേശി ഫ്രാന്‍സിസാണ് (31) ചികിത്സ തേടിയെത്തിയത്. പൊഴിയൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി, കടലില്‍ അകപ്പെട്ട്, രക്ഷിച്ച് കൊച്ചിയിലെത്തിച്ച ശേഷമാണ് ഫ്രാന്‍സിസ് ചികിത്സ തേടിയെത്തിയത്. ഇതോടെ 22 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 22-ാം വാര്‍ഡില്‍ 21 പേര്‍ ചികിത്സയിലുണ്ട്.

മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച, ചൊവ്വാഴ്ച രാത്രി ഡി.എന്‍.എ. ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ പുല്ലുവിള സ്വദേശി ജോസഫ് കുറിയയുടെ (55) മൃതദേഹം വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

മെഡിക്കല്‍ കോളേജില്‍ ഇനി 9 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 3 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button