നാലാമത്തെ വയസ്സിലാണ് കൽക്കട്ട സ്വദേശിയായ കേതകി ഹസ്‌റ എന്ന ഇന്നത്തെ അറുപത്തിയൊന്നുകാരി കാലിൽ ചിലങ്ക അണിയുന്നത്.
1985ലാണ് കേതകി ഹസ്‌റ എന്ന അധ്യാപിക കുട്ടികൾക്ക് നൃത്തം പകർന്നു നൽകാൻ തീരുമാനിച്ചത് . 1996 ൽ ഉണ്ടായ അപകടത്തിൽ നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതം കേതകിയെ പിന്നീട് നൃത്തം ചെയ്യാനാവാത്ത വിധം തളർത്തി. എന്നാൽ നൃത്തത്തെയും തങ്ങളുടെ നൃത്താധ്യാപികയെയും സ്നേഹിച്ചിരുന്ന കുട്ടികളുടെ വരവ് തുടർന്നു .ഇന്ന് ഒരു ദിവസം മുപ്പതിലേറെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു കേതകി .അതിൽ പ്രായവ്യത്യാസങ്ങളില്ല ,ലിംഗവ്യത്യാസമില്ല .പിന്നീട് 2014 ഉണ്ടായ മറ്റൊരു വീഴ്ച കാലുകളെയും തളർത്തി .എന്നിട്ടും കേതകി എന്ന അധ്യാപിക തളർന്നില്ലെന്ന് മാത്രമല്ല സ്വന്തം വീൽ ചെയറിലിരുന്ന് അധ്യാപനം തുടർന്നു .തങ്ങളുടെ അധ്യാപികയ്ക്ക് മുഴുവൻ പിന്തുണയുമായി പ്രിയപ്പെട്ട കുട്ടികളും ഒപ്പമുണ്ട് .വൈകിട്ട് 5 30 ഓടെ ആരംഭിക്കുന്ന പരിശീലനം രാത്രി പത്തു വരെയും തുടരാറുണ്ട് കേതകി.1996 മുതൽ വർഷാവർഷം നൃത്താഞ്ജലി എന്ന പേരിലൊരു നൃത്തോത്സവവും കേതകി നടത്താറുണ്ട് .ഇത്തവണത്തെ നൃത്താഞ്ജലിയ്ക്ക് തന്റെ മുപ്പതോളം വിദ്യാർത്ഥികളെയും നൃത്തോത്സവത്തിനു തയ്യാറാക്കുകയാണ്.
Post Your Comments