![BLASTERS LOSS ISL](/wp-content/uploads/2017/12/blasters-1.jpg)
കൊച്ചി: പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പോലീസ്. സുരക്ഷയുടെ ഭഗമായാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി. കളി നടക്കുന്നത് പുതുവര്‍ഷത്തലേന്ന് ആയതിനാല്‍ അവിടെ സുരക്ഷയ്ക്കായി ഒരുപാട് പോലീസുകരെ നിര്‍ത്തേണ്ടി വരും. എന്നാല്‍ പുതുവര്‍ഷരാവില്‍ കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതുകൊണ്ട് തന്നെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ ആവശ്യമായ പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് പോലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
Post Your Comments