തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യതൊഴിലാളികൾക്കുള്ള തെരച്ചിലിനായി നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി. രാവിലെ എട്ട് മണിയൊടെ തുറമുഖത്തെത്തിയെ കപ്പലിൽ മത്സ്യ തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്. കൊല്ലം മുതല്‍ കൊച്ചി വരെയുള്ള ഉള്‍ക്കടലില്‍ ആണ് തെരച്ചില്‍ നടത്തുന്നത്.
മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള തെരച്ചില്‍ നേവിക്ക് സഹായകരമാകുമെന്ന് ക്യാപ്റ്റന്‍ ബ്രജ് കിഷോര്‍ വ്യക്തമാക്കി. അതേസമയം, ഉള്‍ക്കടലില്‍ അകപ്പെട്ട മാലദ്വീപിന്റെ ചരക്ക് കപ്പല്‍ കൊല്ലം തുറമുഖത്തെത്തിയിട്ടുണ്ട്.
Post Your Comments