Latest NewsIndia

കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം : ഇത്രയും ദിവസം വെള്ളവും ഭക്ഷണവും ലഭിയ്ക്കാത്തതിനാല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക

ചണ്ഡീഗഢ്: കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം. പഞ്ചാബിലെ സംഗ്രൂര്‍  ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചുദിവസങ്ങള്‍ ക്ക് ശേഷം രക്ഷപ്പെടുത്തി. ഫത്തേഹ്വീര്‍ സിങ് എന്ന ബാലനെയാണ് രക്ഷപ്പെടുത്തിയത്. ഉപേക്ഷിച്ച കുഴല്‍ ക്കിണറില്‍ 15 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. കുഞ്ഞുവീണയിടത്തിന് സമാന്തരമായെടുത്ത കുഴിയില്‍നിന്ന് 36 ഇഞ്ച് വ്യാസത്തില്‍ ഒരു കുഴല്‍ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.

സൈന്യത്തിലെയും ദേശീയദുരന്തനിവാരണസേനയിലെയും 26 അംഗ ദൗത്യസംഘം രാപകല്‍ ഭേദമന്യേ നടത്തിയ 110 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ 5.12 ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്.

സിമന്റ് ചാക്കുകൊണ്ട് അടച്ചിരുന്ന കുഴല്‍ ക്കിണറിലേക്ക് ജൂണ്‍ ആറിന് വൈകീട്ട് നാലോടെയാണ് ഫത്തേഹ്വീര്‍ സിങ് വീണത്. ജൂണ്‍ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവില്‍ റിപ്പോര്‍ ട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button