ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചതോടെ തുടർച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര വിജയമെന്ന ഖ്യാതി നേടി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു.

1 – 0 നാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര ജയമാണിത്. ഇന്ത്യൻ റെക്കോർഡിട്ട ക്യാപ്റ്റൻ വിരാട് കോലി ഈ നേട്ടത്തിൽ റിക്കി പോണ്ടിംഗിന് ഒപ്പമെത്തുകയും ചെയ്തു. 410 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനിൽപ്പാണ് അഞ്ചാം ദിവസം നടത്തിയത്.

നാലാം ദിവസത്തെ സ്കോറായ മൂന്നിന് 33ൽ നിന്നും തുടങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി വൺ ഡൗണ്‍ ബാറ്റ്സ്മാൻ ധന‍ഞ്ജയ് ഡിസിൽവ സെഞ്ചുറി നേടി. 219 പന്തിൽ 119 റൺസെടുത്ത ഡിസിൽവ റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. അർധസെഞ്ചുറിയോടെ റോഷൻ സിൽവയും ലങ്കയെ സമനിലയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

Share
Leave a Comment