ടോളുകളും ഹൈവേ ട്രാഫിക്കും ഒഴിവാക്കാൻ വരെ മാപ്പുകൾ ഉപയോഗിച്ച് സാധിക്കും. ടോളുകൾ, ഹൈവേകൾ എന്നിവ ഒഴിവാക്കാൻ നിങ്ങൾ ആപ്പിൾ മാപ്സ് ഉപയോക്താവാണെങ്കിൽ രണ്ട് വഴികളുണ്ട്. ഇതിനായി ആദ്യം ഐഫോണിലെ സെറ്റിംഗ്സിൽ പോകുക. ശേഷം മാപ്സ് തിരഞ്ഞെടുക്കുക.
തുടർന്ന് ഡ്രൈവിങ് ആൻഡ് നാവിഗേഷൻ. നിങ്ങൾ ഇതിനകം ആപ്പിൾ മാപ്പുകൾ തുറന്നിട്ടുണ്ടെങ്കിൽ എത്തിപ്പെടേണ്ട സ്ഥലം രേഖപ്പെടുത്തുക. തുടർന്ന് ‘ഡ്രൈവിംഗ് ഓപ്ഷൻസ്’ ലിങ്കിലേക്ക് പോകാൻ ‘Go’ ബട്ടൺ ഉപയോഗിക്കുക. ഇവിടെ ഹൈവേകളും ടോളുകളും ഒഴിവാക്കാനുള്ള രണ്ട് ടോഗിളുകൾ കാണും. ഇത് ഉപയോഗിക്കുകയോ ഓഫുചെയ്യുകയോ ആവാം.
ഐഫോണിന്റെ സെറ്റിംഗ്സിൽ പോയി മാപ്സ് തിരഞ്ഞെടുത്തിട്ട് തുടർന്ന് ഡ്രൈവിംഗ് നാവിഗേഷനിൽ ടാപ്പുചെയ്യണം. ഇവിടെ ആപ്പിൾ മാപ്സ് പോലെ സമാന ടോഗിളുകളും നൽകും. ഇതാണ് മറ്റൊരു വഴി.
ഇതേ ഫീച്ചറുകൾ ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നവർക്കും ഉപയോഗിക്കാം. മാപ് ഓപ്പൺ ചെയ്ത് എത്തിപ്പെടേണ്ട സ്ഥലം രേഖപ്പെടുത്തി വലതു ഭാഗത്തെ മുന്ന് ഡോട്ടുകളിൽ ടാപ് ചെയ്യുക. തുടർന്ന് മാപ് സെറ്റിംഗ്സ് വരും. ഇവിടെ റൂട്ട് ഓപ്ഷനുകളിൽ ടോളുകളും ഹൈവേകളും ഒഴിവാക്കുന്നതിനുള്ള ടോഗിളുകൾ ഉപയോഗിക്കുക.
Post Your Comments