സൂറത്ത്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് അയോധ്യ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ലെന്നും അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ്
ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയവുമല്ല. തന്നെയുമല്ല ആദ്യം മനുഷ്യത്വമാണ് വേണ്ടതെന്നും പിന്നീടാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിച്ചിരുന്നു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി ചോദിച്ചു.
ഗുജറാത്തിലെ യുവാക്കളെ സാങ്കേതിക മേഖലയില്‍ ഉന്നതിയിലെത്തിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബി.ജെപി തുടങ്ങും. യുവാക്കളെ സ്വയംപര്യാപതരാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
Post Your Comments