അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ ന്യൂസ് നാഷണ്‍ സര്‍വേ ഫലം പുറത്തു വന്നു. ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സര്‍വെയാണ് ഇന്ത്യ നാഷണ്‍ നടത്തിയത്.ഗുജറാത്തില്‍ അടുത്ത തവണയും ബിജെപി തന്നെ അധികാരത്തില്‍ വരാന്‍ സാധ്യതയെന്നാണ് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്. ടൈംസ് നൗവിന്റെ ഫലം അനുസരിച്ച് 111 സീറ്റ് ബിജെപിക്ക് ലഭിക്കും. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 54 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 41 ശതമാനമായിരിക്കും ഉണ്ടാവുക. അഞ്ച് ശതമാനം ഫലം പ്രവചനാതീതമായിരിക്കും.
അതേ സമയം രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും. കോണ്‍ഗ്രസിന് 2012ലെ തിരഞ്ഞെടുപ്പിനേക്കാളും 12 സീറ്റ് അധികത്തോടെ 68 എന്ന നമ്പറിലെത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് പോള്‍ പറയുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും പതിനാലിനും ആണ്. വോട്ടെണ്ണുന്നത് ഡിസംബര്‍ 18നും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാന പോരാട്ടമായാണ് കണക്കാക്കുന്നത്.
Post Your Comments