ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണ ശേഷം കരുത്തോടെ രാജ്യത്തിനൊപ്പം നിന്ന നരേന്ദ്രമോദി . ടൈംസ് നൗ,വി എം ആർ എന്നിവ ചേർന്ന് സംഘടിപ്പിച്ച സർവ്വെയിൽ പുൽവാമ ഭീകരാക്രമണത്തിനു ശേഷം മോദിയ്ക്കുള്ള ജനപ്രീതിയിൽ വർദ്ധനവ് . മോദിയുടെ മൂല്യം 7 ശതമാനം വർദ്ധിച്ച് 52 ശതമാനമായതായാണ് പോൾ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 5 മുതൽ 21 വരെ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിലേറെയും മോദിയെയാണ് പിന്തുണച്ചത്
.27 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നത്.പ്രാദേശിക നേതാക്കൾക്ക് കേവലം 7.3 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത് .തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മോദിയെ പിന്തുണച്ചപ്പോൾ രാഹുലിനെ പിന്തുണയ്ക്കുന്നില്ലെന്ന് രേഖപ്പെടുത്തിയത് 40 ശതമാനം പേരായിരുന്നു.രാജ്യത്ത് 690 ഇടങ്ങളിലാണ് സർവേ നടത്തിയത്.
14,431 വോട്ടർമാർ സർവേയിൽ പങ്കെടുത്തു. രണ്ടു മാസം മുൻപ് നടന്ന വോട്ടെടുപ്പിലും 44.4 ശതമാനം പിന്തുണയോടെ മോദിയായിരുന്നു മുന്നിൽ. അന്ന് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചത് 30 ശതമാനം വോട്ടുകളും,പ്രാദേശിക നേതാക്കൾക്ക് ലഭിച്ചത് 13.8 ശതമാനം വോട്ടുകളുമായിരുന്നു.
Post Your Comments