Latest NewsIndia

വീണ്ടും ഇന്ത്യയിൽ മോദി ഭരണമെന്ന് സർവ്വേ: സീറ്റ് നില ഇങ്ങനെ

ദക്ഷിണേന്ത്യയിൽ യുപിഎ ക്ക് നേട്ടം പ്രവചിക്കുമ്പോൾ ഹിന്ദി ഹൃദയത്തിലും ഉത്തരേന്ത്യയിലും ബിജെപി പ്രഭാവം ഒട്ടും മങ്ങിയിട്ടില്ല.

ന്യൂഡല്‍ഹി: നിരവധി സര്‍വേകള്‍ വന്നതിന് പിന്നാലെ ടൈംസ് നൗ നടത്തിയ സര്‍വേയില്‍ ഇന്ത്യ വീണ്ടും എൻഡിഎ ഭരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സർവ്വേ. ടൈംസ് നൗ – വി എംആര്‍ പോള്‍ ട്രാക്കര്‍ സര്‍വേയാണ് പുറത്തുവന്നത്. ആകെയുള്ള 543 സീറ്റിൽ എൻഡിഎ 283 സീറ്റുകൾ നേടുമെന്നും യുപിഎ 135 സീറ്റുകൾ നേടുമെന്നും പ്രാദേശിക കക്ഷികൾ 125 സീറ്റുകൾ നേടുമെന്നുമാണ് സർവേ ഫലം.

ദക്ഷിണേന്ത്യയിൽ യുപിഎ ക്ക് നേട്ടം പ്രവചിക്കുമ്പോൾ ഹിന്ദി ഹൃദയത്തിലും ഉത്തരേന്ത്യയിലും ബിജെപി പ്രഭാവം ഒട്ടും മങ്ങിയിട്ടില്ല. കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് പ്രവചനം. എന്നാൽ ആറ് സീറ്റുകൾ വരെ നേടാനുള്ള സാഹചര്യമുണ്ടെന്നും സർവേ പ്രവചിക്കുന്നു. ദക്ഷിണേന്ത്യയിലെ 129 സീറ്റുകളില്‍ യു പി എ ക്ക് ലഭിക്കുന്നത് 64 സീറ്റുകള്‍ ആയിരിക്കും. യു പി എ ഏറ്റവും അധികം പ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്ന ദക്ഷിണേന്ത്യയില്‍ ആണ് .

ഘടകക്ഷികളുടെ സീറ്റുകള്‍ (ഡി എം കെ, ജെ ഡി എസ്, മുസ്ലിം ലീഗ് തുടങ്ങിയ വലുതും ചെറുതും ആയ കക്ഷികള്‍) സീറ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസിന് 50 തില്‍ താഴെ സീറ്റുകള്‍ മാത്രമേ കിട്ടാന്‍ സാധ്യതയുള്ളു എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ പ്രഭ ഇന്ത്യയിൽ മങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button