Latest NewsIndiaNews

നിരവധി സ്ഥലങ്ങളില്‍ വീ​ണ്ടും ഭൂ​ച​ല​നം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യെ പി​ടി​ച്ചു കു​ലു​ക്കി വീ​ണ്ടും ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​നെ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ​യും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും കു​ലു​ക്കി​യ ച​ല​നം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8.45നാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

യൂ​റോ​പ്യ​ൻ-​മെ​ഡി​റ്റ​റേ​നി​യ​ൻ സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ റി​ക്ട​ർ സ്കെ​യി​ലി​ൽ ച​ല​നം 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഡെ​റാ​ഡൂ​ണി​നു 121 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​ണ് ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യം ഇ​തേ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button