തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനായി ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് പാക്കേജിന് അംഗീകാരം നല്‍കിയത്. ഓഖി ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.
Post Your Comments