ജാംനഗര്‍: ഗുജറാത്തില്‍നിന്ന് ഒരാള്‍ക്കും തൊഴില്‍ തേടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ സേവിക്കണമെന്നു കോണ്‍ഗ്രസിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അവരെ ജനങ്ങള്‍ പുറത്താക്കില്ലായിരുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ ബിജെപി അധികാരമേറ്റശേഷം തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് വളരെയേറെ ഉയര്‍ന്നു. കോണ്‍ഗ്രസിന് ഇത് ദഹിക്കില്ല.
തൊഴില്‍ തേടി അലയുന്ന ഗുജറാത്തുകാരനെ മറ്റൊരു സംസ്ഥാനത്തും കണ്ടെത്താന്‍ കഴിയില്ല. ഗുജറാത്തിന്റെ അസ്ഥിത്വവും ധാര്‍മികതയും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്നു പോകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സംസ്ഥാനമായ ഗുജറാത്തിലെ ജാംനഗറില്‍ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 151 സീറ്റുകള്‍ നേടി ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും മോദി അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ തൊഴില്‍ തേടി ഗുജറാത്തിലേക്ക് ഒഴുകുന്നതിനാല്‍ ഒരു “ലഘുഭാരതം’ ഗുജറാത്തില്‍ കാണാന്‍ കഴിയുമെന്നും മോദി പറഞ്ഞു.
Post Your Comments