സിനിമാ നടന്‍ വിശാലിന്റെ പത്രിക സ്വീകരിച്ചില്ലെന്നു തെരെഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ വിശാല്‍ നല്‍കിയ പരാതി മാത്രമാണ് സ്വീകരിച്ചത്. ഈ പരാതി പരിശോധിക്കും. മത്സരിക്കാന്‍ സാധിക്കുമോ എന്നു പിന്നീട് മാത്രമേ പറയാന്‍ സാധിക്കൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി
നാമനിര്‍ദേശക പത്രികയില്‍ താരത്തെ പിന്തുണച്ചവരില്‍ രണ്ടു പേരുടെ ഒപ്പു വ്യാജമെന്നു കാട്ടിയാണ് തെരെഞ്ഞടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയത്. പത്രിക തള്ളിയതിനെ തുടര്‍ന്ന് താരം തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിശാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടികരഞ്ഞു. ക്ഷുഭിതനായും താരം മാധ്യമങ്ങളുടെ മുന്നില്‍ സംസാരിച്ചു. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്നു വിശാല്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തെയും അനുനായികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വ്യാജ ഒപ്പ് ഭീഷണിപ്പെടുത്തിയ ചെയ്യിച്ചതാണെന്ന ഫോണ്‍ സംഭാഷണം താരം പുറത്തുവിട്ടു. പിന്നീട് തന്റെ പത്രിക സ്വീകരിച്ചതായി വിശാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറിലാണ് വിശാല്‍ മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments