Latest NewsNewsIndia

പീഡനം: 17 വർഷത്തിനു ശേഷം വിദ്യാർഥിനികളുടെ പരാതിയിൽ ഇടപെട്ട് കോടതി

ന്യൂഡൽഹി: 17 വർഷത്തിനു ശേഷം വിദ്യാർഥിനികളുടെ പരാതിയിൽ ഇടപെട്ട് കോടതി. സ്കൂൾ അധികൃതർ വിദ്യാർഥിനികൾ ഡൽഹിയിൽ അധ്യാപകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി കാര്യമാക്കാതെ തള്ളിക്കള‍ഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. 2000ത്തിൽ നടന്ന സംഭവത്തിൽ ഇപ്പോഴുള്ളത് വൈകിയ നടപടിയാണെങ്കിലും വിഷയം കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു കോടതി പറഞ്ഞു.എല്ലാ സ്കൂൾ അധികൃതർക്കും വിദ്യാർഥികൾ വിദ്യാലയങ്ങളിൽ സുരക്ഷിതരാണെന്നും മുതിർന്നവരിൽ നിന്ന് യാതൊരു പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉറപ്പു വരുത്താൻ സാധിക്കണമെന്ന് കോടതി.

ഹൈക്കോടതിയുടെ നിർദേശം ഡൽഹിയിലെ മോഡേൺ പബ്ലിക് സ്കൂളിലെ സംഗീതാധ്യാപകൻ അനിരുദ്ധ് കുമാർ പാണ്ഡെ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു. പൊലീസിനു പെൺകുട്ടികൾ നൽകിയ എല്ലാ പരാതികളും കൈമാറണമെന്നു പറഞ്ഞ കോടതി സ്കൂളിന്റെ നടപടിയിൽ നടുക്കവും രേഖപ്പെടുത്തി. പൂർണമായും അന്വേഷണത്തോടു സ്കൂൾ അധികൃതർ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അനിരുദ്ധ് പീഡന പരാതിയെത്തുടർന്ന് നഷ്ടപ്പെട്ട ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് പരിഗണിക്കാനാകില്ലെന്നു കാണിച്ചു ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, ദീപ ശർമ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. മോഡേൺ പബ്ലിക് സ്കൂളിലെ പീഡനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button