തിരുവനന്തപുരം: ഓഖി ചുഴലിയില്‍ സംസ്ഥാനത്തിന് കിട്ടിയത് ന്യൂനമര്‍ദ്ദത്തിന്റെ മുന്നറിയിപ്പ് മാത്രമാണെന്ന് സംസ്ഥാനം വാദിക്കുന്നു. ദുരന്ത നിവാരണ അതോരിറ്റിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനിന്ന് ലഭിച്ച മുന്നറിയിപ്പ് ഫാക്സിന്റെ കോപ്പിയില്‍ സിവിയര്‍ ഡിപ്രഷന് അഥവാ കടുത്ത ന്യൂനമര്‍ദ്ദം എന്നുമാത്രമേ പറയുന്നുള്ളൂ എന്നും ഇത് മാസത്തിൽ പത്തു തവണയെങ്കിലും ലഭിക്കുമെന്നുമാണ് സംസ്ഥാന അധികൃതരുടെ വാദം.
ഇത്തരം സന്ദേശങ്ങൾ മല്‍സ്യത്തൊഴിലാളികള്‍ പോലും അതൊരു തമാശയായാണ് എടുക്കാറുള്ളതെന്നും റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ കേരള തീരത്ത് കടല്‍ക്ഷോഭം ശക്തമാകുമെന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ 29ന് നാലു തവണ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതിന് പുറമേ തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ഫോണിലും സംസ്ഥാന സര്‍ക്കാരില്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി വ്യക്തമാക്കി.
തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലേയും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. 29ന് രാവിലെ 11.50നാണ് മുന്നറിയിപ്പ് നല്‍കിയത്. സാധാരണ കാലാവസ്ഥ റിപ്പോര്‍ട്ടായല്ല പ്രത്യേക ബുള്ളറ്റിനുകളായാണ് നിര്‍ദ്ദേശം നല്‍കിയത് എന്നും ന്യൂനമര്‍ദ്ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഉൾപ്പെടെ ആയിരുന്നു നിർദ്ദേശം എന്നും അതിനാൽ അത് ഗൗരവമായി എടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ കൃത്യസമയം മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ഉയര്‍ത്തിയതോടെയാണ് കേന്ദ്രത്തില്‍ നിന്നുള്ള ബുള്ളറ്റിന് പരിശോധിച്ചത്.
ശക്തമായ കാറ്റും മഴയും അവസാന മുന്നറിയിപ്പില്‍ ചുഴലിക്കാറ്റുണ്ടാകുമെന്നും വ്യക്തമായി ഉള്ള മുന്നറിയിപ്പ് ആയിരുന്നു ഇത്. കേരള സര്‍ക്കാരിന് തിരിച്ചടിയാണ് ഈ റിപ്പോര്‍ട്ട് .
Post Your Comments