വരിക്കാരെ പിടിച്ചുനിർത്താൻ ഐഡിയയുടെ പുതിയ കിടിലം ഓഫർ. പുതിയ ഓഫർ 357 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുന്നതാണ്.
ദിവസം 1.5 ജിബി ഡേറ്റ 357 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഉപയോഗിക്കാം. കൂടാതെ അൺലിമിറ്റഡ് കോൾ, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഐഡിയയുടെ ആപ്പ് വഴി റീചാർജ് ചെയ്താലെ ക്യാഷ്ബാക്ക് ലഭിക്കു. മൈഐഡിയ ആപ്പ് വഴി 357 റീചാർജ് ചെയ്താൽ അത്രയും തുക ആപ്പ് അക്കൗണ്ടിലേക്ക് വരും.
പിന്നീട് ഈ തുക അടുത്ത റീചാർജിൽ 51 രൂപയുടെ ഏഴു വൗച്ചറുകളായി ഉപയോഗിക്കാം. ഇതു ഒരു വര്‍ഷത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി. 300 നു മുകളിലുള്ള റീചാർജുകൾക്ക് മാത്രമെ ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ.
Post Your Comments