ന്യൂഡല്‍ഹി: രണ്ട് എം പി മാരെ അയോഗ്യരാക്കി. രാജ്യസഭാ ചെയര്‍മാനാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. ജെഡിയു വിമത നേതാക്കളും രാജ്യസഭാ എംപിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും ആണ് അയോഗ്യരാക്കിയത്. നിതീഷ് കുമാര്‍ പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിതീഷ് കുമാറിന്റെ ജെഡിയുവിലായിരുന്ന ശരദ് യാദവ് പിന്നീട് വിമത ജെഡിയു രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു.
ജെഡിയു പിളര്‍പ്പിനെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്. മറ്റൊരു ജെഡിയു എംപിയായി തുടരുന്ന എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വെക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Post Your Comments