കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കേന്ദ്രത്തിൽ നിന്ന് ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു മമത ആരോപിച്ചത്. ബംഗാളിന് കേന്ദ്രം കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആ അനുവദിച്ച ഫണ്ടിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെുന്നുമുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മമത.
2017 നവംബര്‍ വരെ കേന്ദ്രത്തില്‍ നിന്ന് വിവിധ പദ്ധകളുടെ നടത്തിപ്പിനായി 13,000കോടിരൂപ ലഭിച്ചു. എന്നാല്‍ അത് വിനിയോഗിച്ചില്ല എന്നുള്ളത് വെറും ആരോപണം മാത്രമാണെന്ന് മമത പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ വാര്‍ഷിക കടം 40,000 കോടിയില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രം ആകെ ഫണ്ടിനത്തില്‍ 13,000കോടി രൂപ നല്‍കിയത്. പല കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കു പോലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പണം കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്നും. ഇത് മനസിലാക്കി ഫണ്ട് നൽകുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും മമത പറഞ്ഞു.
Post Your Comments