മംഗളൂരു: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്ക്. ബല്‍ത്തങ്ങാടി കാളിയ ഗ്രാമത്തിലെ ജെറുക്കറ്റിലാണ് സംഭവം. തോക്കുകളും ,വാളുകളും, മറ്റ് ആയുധങ്ങളുമായാണ് ആൾക്കൂട്ടം നോക്കിനിൽക്കെ എട്ടുപേരടങ്ങുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ക്രിക്കറ്റ് കളിയുമായി ബന്ധപെട്ട നിസ്സാര തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.ടസ്ലീം, ഹാരിസ്, സിയാബ്, ഹമീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments