ദുബായ്•ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു.
EK030 വിമാനമാണ് ഒരു യാത്രക്കാരനെ ചലനമില്ലാതെ കണ്ടതിനെത്തുടര്‍ന്ന് കുവൈത്തില്‍ ഇറക്കിയത്. ലാന്‍ഡ് ചെയ്തയുടനെ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വിമാനം പിന്നീട് ദുബായിലേക്ക് യാത്ര തുടര്‍ന്ന്. യാത്രക്കാരന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments