KeralaLatest NewsNews

പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്

പാലക്കാട്: മരിച്ചുപോയ വ്യക്തികളുടെ പേരില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തു കബളിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. അയിലൂര്‍ പഞ്ചായത്തില്‍ പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തുവെന്ന കുറ്റത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സി.പി.എം ഒലിപ്പാറ ബ്രാഞ്ച് സെക്രട്ടറി സുന്ദരനെതിരെയും കേസുണ്ട്.അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏജന്റാണു സുന്ദരനെന്നു പൊലീസ് പറഞ്ഞു.ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ വഞ്ചിച്ചെന്ന വകുപ്പുകള്‍ പ്രകാരമാണു കേസ്.

വ്യാജ ഒപ്പിട്ട് ആരോ തന്റെ അച്ഛന്റെ പേരിലുള്ള പെന്‍ഷന്‍ കൈപ്പറ്റിയതായി നെന്മാറ കയറാടി അടിപ്പെരണ്ട തെങ്ങുംപാടം പരേതനായ സേതുവിന്റെ മകന്‍ കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.’പരേതര്‍ക്കു പെന്‍ഷന്‍’ നല്‍കിയ സംഭവത്തില്‍ സഹകരണ വകുപ്പും അന്വേഷണം നടത്തി.
സഹകരണ വകുപ്പ് അസി. രജിസ്റ്റ്രാര്‍ (ജനറല്‍) നടത്തിയ പരിശോധനയില്‍ സര്‍വീസ് ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി അറിയുന്നു.അന്വേഷണം ആവശ്യപ്പെട്ട് അയിലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ അംഗം എസ്.എം.ഷാജഹാന്‍ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിക്കു പരാതി നല്‍കി. തപാല്‍ വകുപ്പിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button