Latest NewsNewsIndiaUncategorized

വീണ്ടും വാർത്താസമ്മേളനം നടത്താൻ ഒരുങ്ങി അഖില : കോളേജ് അധികൃതരുടെ പ്രതികരണം ഇങ്ങനെ 

സേലം: ഇന്ന് വീണ്ടും വാർത്താ സമ്മേളനം നടത്താൻ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതർ. കോളേജിലെത്തിയത് പഠിക്കാനെന്നും കോളേജ് അധികൃതർ പറഞ്ഞു. വാർത്താ സമ്മേളനം നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. വാർത്താ സമ്മേളനം ക്യൻസൽ ചെയ്തത് അഖിലയോട് പറഞ്ഞിട്ടാണ് എന്നും പ്രിൻസിപ്പാൾ കണ്ണൻ അറിയിച്ചു.

രാവിലെ 11 മണിയോടെയായിരുന്നു അഖില വാർത്താ സമ്മേളനം നടത്താൻ ഒരുങ്ങിയത്. എന്നാൽ പോലീസും അധികൃതരും ഇത് ഒഴിവാക്കുകയായിരുന്നു. അഖില സന്തോഷവതിയായാണ് പെരുമാറുന്നതെന്നും പഠിക്കാൻ വന്നത് വാർത്താ സമ്മേളനത്തിനല്ലെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button