Latest NewsNewsGulf

മലയാളി നഴ്സിനെ സഹായിച്ച് യുഎഇയിലെ പോലീസ്

മൂന്നു മാസം മുന്‍പാണ് റൂബി മാത്യുവിന് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. മലയാളിയായ റൂബി അല്‍ ഐന്‍ ആസ്ഥാനമായി ജോലി ചെയുന്ന നഴ്‌സാണ്. അല്‍ അയ്‌നില്‍ നിന്നും അബുദാബിയിലേക്ക് പോകുന്ന വഴിയാണ് യുവതിയുടെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. സംഭവം നടന്നത് വിജനമായ പ്രദേശത്തായിരുന്നു.

പക്ഷേ ഈ സാഹചര്യത്തില്‍ യുവതിക്കു അപ്രതീക്ഷിതമായ സഹായം ലഭിച്ചു. യുവതിയുടെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മാത്യു ജോയി ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതോടെ അബുദാബി പോലീസ് സംഭവ സ്ഥലത്ത് എത്തി. രണ്ട് തൊഴിലാളികളുടെ സഹായത്തോടെ പോലീസാണ് ടയര്‍ മാറ്റിയത്.

120 കിലോ മീറ്റര്‍ വേഗതയിലാണ് ഞാന്‍ വാഹനം ഓടിച്ചിരുന്നത്. ഹൈവേയിലെ അല്‍ കഹ്‌സാണ എക്‌സിറ്റിന് സമീപം എത്തിയപ്പോള്‍ കാര്‍ സ്വയം വലതു ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി. അത് ഒരു കൃഷിയിടത്തിന്റെ പ്രവേശനകവാടത്തിനു സമീപം ഇടിച്ചു നിന്നതായി റൂബി പറഞ്ഞു.

അബുദാബി എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ഭര്‍ത്താവ് മാത്യു ജോയിയെ കാണാനായി പോകുന്ന വേളയിലാണ് സംഭവം നടന്നത്.രാവിലെ 8.30 നാണ് സംഭവം നടന്നത്.പക്ഷേ റൂബി കാറില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ആരെയും കണ്ടില്ല. വളരെ കുറച്ച് വാഹനങ്ങള്‍ ഹൈവേയിലൂടെ കടന്നുപോയി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഡ്രൈവര്‍ ലൈസന്‍സ് ലഭിച്ചതിനു ശേഷം റൂബിയുടെ ആദ്യത്തെ അപകടമായിരുന്നു. കാറിന്റെ ടയര്‍ മാറ്റനായി റൂബിക്കു അറിയില്ലായിരുന്നു.

അടുത്തുള്ള കൃഷിസ്ഥലത്ത് ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശി പൗരന്റെ സഹായത്തോടെ റൂബി വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് വിവരം പോലീസിനെ അറിയിച്ചു. വിവരം പോലീസിനോട് പറഞ്ഞ് അഞ്ചു മിനിറ്റിനു ശേഷം ഭാര്യയെ വിളിച്ചമാത്യു ജോയ് ശരിക്കും ഞെട്ടി. പോലീസ് സംഭവ സ്ഥലത്ത് എത്തി വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button