Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ ലക്ഷക്കണക്കിന്‌ ജീവനക്കാരെ കുറയ്ക്കാൻ പദ്ധതി

മുംബൈ: സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 19 ലക്ഷംപേരെയാണ് പിരിച്ചുവിടുന്നത് .വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുമോ എന്നതില്‍ വ്യക്തതയില്ല. ഏഴാം ശമ്പളകമ്മിഷന്‍ നടപ്പാക്കുന്നതിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത നികത്താനാണ് ഈ നടപടിയെന്നാണ് ധനവകുപ്പ് പറയുന്നത്.

ഘട്ടം ഘട്ടമായി ജീവനക്കാരുടെ എണ്ണം  ആറു ലക്ഷമാക്കി ചുരുക്കാനാണ് പദ്ധതി. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താതെ, ജോലിയുടെ രീതിയില്‍ മാറ്റം വരുത്തി നിലവിലുള്ളവരെ കൊണ്ടുതന്നെ കാര്യക്ഷമമായി ജോലി ജോലിയുടെ രീതിയില്‍ മാറ്റം വരുത്തി നിലവിലുള്ളവരെ കൊണ്ടുതന്നെ കാര്യക്ഷമമായി ജോലി ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ വകുപ്പുകള്‍ക്കും ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ജലവിഭവ വകുപ്പ്, ഗ്രാമീണ വികസനം,ന്യൂനപക്ഷകാര്യം എന്നിവര്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. ജീവനക്കാരെ ഏതുരീതിയില്‍ കുറയ്ക്കാന്‍ കഴിയുമെന്ന കാര്യം വിശദമാക്കി ഇവര്‍ ധനകാര്യ വകുപ്പിന് മറുപടി നല്‍കിയിട്ടുണ്ട്. ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഇതിനെതിരെ രംഗത്തെത്തി. രണ്ട് ലക്ഷത്തോളം തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ നിയമനം നടത്തുന്ന കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ജി.ഡി.കുല്‍ത്തെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button