Latest NewsNewsInternational

പന്നിയുടെ പിത്താശയത്തില്‍ നിന്ന് ലഭിച്ച കല്ലിന് നാല് കോടിയിലേറെ വില; ജീവിതം മാറിമറിഞ്ഞത് വിശ്വസിക്കാനാകാതെ കർഷകൻ

ചൈനയിൽ ഒരു കർഷകനെ കോടീശ്വരനാക്കിയത് പന്നിയുടെ പിത്താശയത്തില്‍ നിന്ന് കിട്ടിയ കല്ല്. കർഷകനായ ബോ ചനോലുവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അപൂർവ്വ ഔഷധമുള്ള കല്ലിന് ഏകദേശം 4,50,000 പൗണ്ട് ( നാലുകോടി രൂപ) വിലയുണ്ട്.

മാംസത്തിനായാണ് ഇയാൾ പന്നിയെ അറുത്തത്. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കുള്ള ഉത്തമ ഔഷധമാണ് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഈ കല്ലിന്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില ലഭിക്കുക. പശു, കാള തുടങ്ങിയവയുടെ പിത്താശയത്തിൽ നിന്നും ഇത്തരത്തില്‍ കല്ലുകള്‍ ലഭിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button