തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗവും 29ന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായും, അത് ദിവസങ്ങള്‍ക്കുള്ളില്‍ ശക്തിപ്രാപിച്ച് സംസ്ഥാനത്തുടനീളം വ്യാപിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ശ്രീലങ്കന്‍ തീരത്ത് ഉണ്ടാകുന്ന ന്യൂനമര്‍ദം ശക്തിയേറിയ കൊടുങ്കാറ്റിനും, മഴയ്ക്കും കാരണമാകുമെന്നും അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, പ്രദേശങ്ങള്‍ ഒറ്റപ്പെടുമെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ മുന്നറിയിപ്പുകരള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു
ബംഗാള്‍ ഉള്‍ക്കടലിന് കിഴക്ക് ഭാഗത്തായി രൂപം കൊള്ളുന്ന ന്യൂനമര്‍ദം നവംബര്‍ 29 ന് കന്യാകുമാരിയുടെ കിഴക്ക് ഭാഗത്തേക്ക് കടക്കുമെന്നും, ക്രമേണ ശ്രീലങ്കന്‍ തീരത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. തന്നെയുമല്ല, നവംബര്‍ 30ഓടെ കൊടുങ്കാറ്റ് അതിന്റെ ഉച്ചസ്ഥായിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments