കോയമ്പത്തൂര്‍: മദ്യവും പണവും വിതരണം ചെയ്യുന്നതിനായി പുതിയ ഐഡിയ പ്രയോഗിച്ച എ.ഐ.എ.ഡി.എംകെ പുലിവാല് പിടിച്ചു. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിക്കു ആളെ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു മദ്യവും പണം വിതരണം ചെയ്യതത്. ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ എംജിആര്‍.ശതവാര്‍ഷികാഘോഷ പരിപാടിയിലേക്ക് ആളെ എത്തിക്കുന്നതിന് മദ്യവും പണവും നല്‍കിയത്. ഇതിനു പാര്‍ട്ടി എംഎല്‍എയായ ആര്‍.കനകരാജാനാണ് നേതൃത്വം നല്‍കിയത്. ഉച്ചഭക്ഷണമെന്ന പേരിലായിരുന്നു മദ്യ വിതരണം
തങ്ങള്‍ നല്‍കിയത് ഉച്ചഭക്ഷണമാണ്. അത് വിതരണം നടത്തിയത് മദ്യത്തിന്റെ പെട്ടിയിലായിരുന്നു. പണം നല്‍കിയത് യാത്രാചിലവിനു വേണ്ടിയാണ് എന്നാണ് എംഎല്‍എ പറയുന്നത്. എംജിആറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി പങ്കെടുക്കന്ന അനവധി പരിപാടികളാണ് പാര്‍ട്ടി നടത്തിയത്. ഈ പരിപാടികളിലേക്കു ആളെകൂട്ടാനായിട്ടാണ് മദ്യവും പണവും വിതരണം നല്‍കിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.
Post Your Comments