Latest NewsNewsIndia

തീവണ്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

മുംബൈ: തീവണ്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍മൂലമാണ് വന്‍ അപകടം ഒഴിവായത്. റെയില്‍വേ ട്രാക്കില്‍ കിടന്ന ഇരുമ്പ് ദണ്ഡ് മുംബൈ സബര്‍ബന്‍ തീവണ്ടി നിയന്ത്രിച്ചിരുന്ന അനുരാഗ് ശുക്ലയുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ തീവണ്ടി നിര്‍ത്തിയതുമൂലമാണ് അപകടം ഒഴിവായത്.

സംഭവം നടന്നത് തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സംശയാസ്പദമായി റെയില്‍വേ ട്രാക്കില്‍ രണ്ട് ഇരുമ്പ് ദണ്ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. അശ്രദ്ധമായി ജോലിക്കിടെ റെയില്‍വേ ജീവനക്കാര്‍ ഉപേക്ഷിച്ചതാവാം ദണ്ഡുകള്‍ എന്നാണ് ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ പോലീസിന്റെ അനുമാനം. എന്നാൽ റെയില്‍വേ ട്രാക്കില്‍ നിന്ന് ഇരുമ്പ് മോഷ്ടിക്കാനെത്തുന്നവര്‍ ട്രെയിന്‍ വന്നപ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് കടന്നതാവാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button